സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഓർമയായി എന്റെ ജീവിതം
ഓർമയായി എന്റെ ജീവിതം
ണിങ്ങ്..............ണിങ്ങ്..........കോളിങ്ങ് ബെല്ലിന്റെ ഒച്ച കേട്ടതും അപ്പുക്കുട്ടൻ കതകു തുറന്നു. കൊറിയറുമായി ഒരു പോസ്റ്റുമാൻ അപ്പുക്കുട്ടൻ ആകെ അത്ഭുതപ്പെട്ടു നിന്നു. കൊറിയർ വാങ്ങി അപ്പുക്കുട്ടൻ അകത്തേക്ക് ചെന്ന് മണിക്കുട്ടിയേയും അമ്മ കവിതയേയും വിളിച്ചു. കവിത പറഞ്ഞു"എന്താ അത് മോനേ? അപ്പുക്കുട്ടൻ പറഞ്ഞു "അറിയില്ലാ അമ്മേ പോസ്റ്റ്മാൻ തന്നതാ" അപ്പുക്കുട്ടൻ അത് തുറന്ന് നോക്കിയപ്പോൾ കുറേ കളിപ്പാട്ടങ്ങൾ, അപ്പുക്കുട്ടനും മണിക്കുട്ടിക്കും ഒരുപാട് സന്തോഷമായി. അവർ അത് ഉപയോഗിച്ച് കളിക്കാൻ തുടങ്ങി. അപ്പോഴാണ് അവർക്ക് മനസ്സിലായത് അത് അവർക്കായി അവരുടെ അച്ഛൻ അയച്ചതാണെന്ന്. ഉടനെ തന്നെ കവിത അവരുടെ അച്ഛനായ സന്തോഷിനെ വിളിച്ചു. സന്തോഷ് പറഞ്ഞു"ആ കവിത, ചൈനയില് നിന്ന് പുറപ്പെട്ട് കേരളം എത്തുമ്പോഴേക്കും ഒരുപാട് സമയം എടുക്കും, പിന്നെ ജോലി തിരക്ക് കാരണം എന്തായാലും ഞാൻ വൈകും അതുകൊണ്ട് മക്കൾ പറഞ്ഞ അവരുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ സാധിച്ച് കൊടുത്തില്ലെങ്കില് ഞാൻ ഒരച്ഛനാവുമോ? അതുകൊണ്ടാണ് ഞാൻ കൊറിയർ വഴി അയച്ചത്. "ശരി ചേട്ടാ, ചേട്ടന്റെ തിരക്ക് എനിക്ക് മനസ്സിലാകും". ഒരു ദിവസം അപ്രതീക്ഷിതമായി ചൈനയില് ഒരു മാരക രോഗം പിടിപ്പെട്ടു അതിന്റെ പേരാണ് "കൊറോണ" ഈ വിവരം വാർത്താ ചാനലിലൂടെ അറിഞ്ഞ കവിത ഉടൻ തന്നെ സന്തോഷിനെ വിളിച്ചു. സന്തോഷ് താമസിക്കുന്ന മുറിയില് മറ്റൊരു വ്യക്തിക്ക് ഈ രോഗം പിടിപ്പെട്ടിരിക്കുന്നു എന്ന വാർത്ത സന്തോഷ് കവിതയെ ദു:ഖപൂർവ്വം അറിയിച്ചു. എല്ലാ കരുതലും മുൻകൂട്ടി എടുക്കണം എന്ന് സന്തോഷിനോട് പറഞ്ഞ് കവിത ഫോൺ വച്ചു. അങ്ങനെ ആ മഹാമാരി ലോകമെമ്പാടും പരന്നു. കുറേ ദിവസമായി സന്തോഷ് ഫോണിൽ വിളിക്കുന്നതുമില്ല. വിവരമൊന്നും കിട്ടാതായ കവിത സന്തോഷിനെ വിളിക്കാൻ ശ്രമിച്ചു,പക്ഷേ പരാജയപ്പെട്ടു. ഉടൻ തന്നെ കവിത ചൈനയിൽ താമസിക്കുന്ന സന്തോഷിന്റെ അടുത്ത സുഹൃത്തിനെ വിളിച്ചപ്പോഴാണ് കാര്യം മനസ്സിലായത്, കൊറോണ എന്ന മഹാമാരി സന്തോഷിനെ കൊണ്ടുപോയെന്ന്. ഇതറിഞ്ഞ കവിതയും മക്കളും നെഞ്ചു പൊട്ടി കണ്ണിൽ നിന്ന് രക്തകണ്ണീർ ഒഴുക്കി. അപ്പുകുട്ടനും മണികുട്ടിയും അച്ഛൻ നല്കിയ കളിപ്പാട്ടത്തിനെ നോക്കി ദു:ഖപൂർവ്വം ചുംബനം നല്കി.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |