15:34, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38014(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡെന്ന കൊലയാളി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം വിറയ്‍ക്കുന്നു ഭീതിയിൽ
ഒരു മഹാവ്യാധിയിൽ തന്നെ
വൻകിട രാജ്യങ്ങളെപ്പോലും
തോൽപ്പിച്ചു മുന്നേറിയീ-
കൊച്ചു കേരളത്തേയും
ഭയത്തിലാഴ്‍ത്തിക്കൊണ്ട്-
കറുത്ത കരങ്ങളാലി വൈറസ്
അവന്റെ കൊലക്കയർ നീട്ടുന്നു.
ഒന്നിച്ചു പോരാടി മാനവർ നമ്മൾ
സമൂഹ വ്യാപനം തടയുവാൻ
രാജ്യം നിയന്ത്രണത്തിൽ
പുറത്തേക്കിറങ്ങുവാൻ വയ്യ
ചരിത്രത്തിലാദ്യമായി
എസ്.എസ്.എൽ.സി പരീക്ഷ മാറി
ദുരിതത്തിൽ വലഞ്ഞ് ജനത
ജോലിയില്ല , കാശില്ല എന്നാലും
ഒരേ മനസ്സായി പ്രതിരോധിക്കുന്നു
അതിജീവിക്കണം ഒന്നായിട്ടു നാം
കോവിഡിൻ ശൃംഖലയെ തുരത്തണം
ഇനി വരട്ടെ പുതുനാളുകൾ
ഭയമില്ലാതെ മനഃശാന്തിതൻ നാളുകൾ.