15:19, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മരം എന്നോട് പറഞ്ഞത് | color=3 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു വിത്തായിരുന്ന എന്നെ
മഴയായി നീ തഴുകിയുണർത്തി
ഞാൻ വളർന്നുകൊണ്ടിരുന്നപ്പോൾ
നീ ഈ മണ്ണിൽ പിച്ചവെച്ചു നടന്നു
ചില സമയങ്ങളിൽ ഞാൻ അറിഞ്ഞു
ഞാൻ നിനക്ക് ഒരു തണലാണെന്നു
സമ്മാനമീ ആദ്യഫലം
ഞാൻ നിനക്കായി മാറ്റിവച്ചു
അവസാനം നീ വളർന്നപ്പോൾ
നിൻ കൈയുയർന്നു
എന്നെ മുറിച്ചു മാറ്റുവാനായി