സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ജാഗ്രതൈ

15:18, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രതൈ (ഓട്ടൻതുള്ളൽ) | color= 3 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രതൈ (ഓട്ടൻതുള്ളൽ)

കൂട്ടരെ നിങ്ങൾ കേട്ടീടേണം
കാര്യമതായി കണ്ടീടേണം
ചൈനയിൽ നിന്നും കേൾക്കും വാർത്തകൾ
ആർക്കും തന്നെ ഭൂഷണമല്ല
അമേരിക്കയുമിറ്റലിസ്പെയിനും
വൈറസ് ബാധയതേറ്റു വലഞ്ഞു.
മരണകിരീടം ചൂടി വരുന്നൊരു
വൈറസ് പരത്തും രോഗം നിരവധി...
ജലദോഷം, പനി, ശ്വാസംമുട്ടും
ലക്ഷണമങ്ങനെ മാറിമറിഞ്ഞ്...
ഓർത്താൽ തന്നെ ഭയമാകുന്നു.
പിടിപെട്ടീടിൽ ജീവിതമുണ്ടോ?
ചൈനയിലാദ്യം രോഗം വന്നു
ജീവൻ അനവധി നഷ്ടപ്പെട്ടു
ഒടുവിൽ ശാസ്ത്രം കണ്ടെത്തുന്നു
വൈറസ് കൊലയാളി 'കൊറോണയെന്ന് '
പ്രതിവിധി കാണാതോടി നടന്നു.
ഡോക്ടർമാരും നേഴ്സുമാരും
നിരവധിയനവധി ജീവിതമയ്യോ
ശ്വാസം മുട്ടി നിശ്ചലമായി...
കൈവഴി പലവഴി ചാടിക്കേറൂ..
വൈറസ് നമ്മുടെ ചുറ്റിലുമായി...
വൈറസ് പരത്തും രോഗമിതയ്യോ
ഒഴിവാക്കാനും കഴിയുകയില്ലേ?
കൂടെ കൂടെ കൈകഴുകേണം
പരിസരമാകെ വെടിപ്പാക്കേണം
ചുമ്മാ കറങ്ങി നടക്കാതങ്ങനെ
വീട്ടിലടങ്ങിയൊതുങ്ങിയിരിക്കൂ...
അതിസമ്പർക്കം പാടില്ലിനിമേൽ
ഒരു കൈ അകലം കാക്കുക നിങ്ങൾ.
അങ്ങാടീലേക്കാണോ പോക്ക്
മാസ്ക് ധരിച്ചേ പോകാവൂ..
വ്യക്തിശുചിത്വം ഭവനശുചിത്വം
കാക്കണമിനിമേൽ ആരോഗ്യം
നിയമം നന്നായി കാത്തീടേണം
നാടിൻ നന്മയെ കരുതുക നാം...
വസൂരി കണ്ടു പ്ലേഗും കണ്ടു
സുനാമി, ഓഖി, പ്രളയങ്ങൾ
എന്നിട്ടും പേടിച്ചില്ലാ നാം...
ഒറ്റക്കെട്ടായ് നിന്നില്ലേ?
കൊറോണ വൈറസ് തോറ്റോടാനായ്...
ഒറ്റക്കെട്ടായ് വീട്ടിലിരിക്കാം...
നാടിൻ നന്മയെ കരുതിയിരിക്കാം
ജാഗ്രതയോടെ വീട്ടിലിരിക്കാം...
 

ശാരു എസ്സ്
10 B ചെറുപുഷ്പം ഗേൾസ് എച്ച് എസ്സ് എസ്സ് വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]