മുത്തുമണികൾ കാണുന്നു പ്രപഞ്ചത്തിൽ നിമിഷനേരത്തെ ആയുസ്സ് ഉള്ളവ ധനുമാസത്തി൯െറ കുളിരണിഞ്ഞരാവിൽ വെൺമണികല്ലാൽ പ്രകൃതിയെ സ്പർശിക്കുന്നവ മഞ്ഞുകണങ്ങൾ വരവേൽക്കും ആദിത്യനെ ജീവ൯ നഷ്ടമാകുന്ന വേദനയാൽ പ്രകാശമെന്നിൽ വർഷിക്കുമ്പോൾ ബാഷ്പമായി ശേഷിക്കും എ൯ജീവിതം പ്രകൃതിയിൽ വിളയാടും തുഷാരബിന്ദുക്കൾ ക്ഷണികതയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു ജീവിതത്തോട് ആസക്തി ഉള്ള കണങ്ങൾ തങ്ങളുടെ ലോകം വെടിയുന്നു
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}