എ.യു.പി.എസ്. പട്ടർകുളം/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ

ഓർമ്മപ്പെടുത്തൽ

ആരുമേ കാണാത്തൊരിത്തിരിക്കുഞ്ഞന്റെ
സംഹാര താണ്ഡവമെല്ലാരിലും.....!
ആശങ്കയായ്,പിന്നെ ഭീതിയിലായ്,
ഇപ്പഴെല്ലാവരും തന്നെ കൂട്ടിലായി....!
ആരുമേ കൂട്ടിനില്ലാതെ ബന്ധിച്ചൊരാ -
പൈങ്കിളീ തന്നുടെ വ്യഥയറിഞ്ഞൂ....!
വീട്ടുകാരെല്ലാരും കൂട്ടിനുണ്ടെങ്കിലും
പാരതന്ത്രത്തിൻ മുഷിപ്പറിഞ്ഞൂ.....
ക്ഷണനേരം കൊണ്ടു പടർന്നൊരു വൻമാരി
പാഠങ്ങളേറെ പഠിപ്പിച്ചു നമ്മേ...
ജാതി-മത-വർഗ - വർണ-വിവേചന -
മൊട്ടുമേ വൈറസിനില്ലെന്നു കണ്ടു
ഇന്ദ്രജാലം കൊണ്ട് മാരികൾ മാറ്റിയോർ,
മായകൾ കാണിച്ച് മന്ത്രം ജപിച്ചവർ
ഒക്കെയും പ്രഹരമായ് കൂട്ടിലായി...!
വേഷഭൂഷാദിയും തീനും കുടിയും
പാശ്ചാത്യ സംസ്കാരം തേടിയ നമ്മൾ
പാശ്ചാത്യ വൈറസിൻ പിടിയിലായി......
മത്സരബുദ്ധിയാൽ ചെയ്തൊരാ ചെയ്തികൾ
എല്ലാം വൃഥാവിലായ് അറിയുന്നു നാമിന്ന്
ഒന്നിച്ചു നിൽക്കാൻ പഠിപ്പിച്ചവർ തന്നെ,
ഒത്തിരിയകലം ഗുണമെന്നു ചൊല്ലി.
പഴമയിലേക്കു മടങ്ങി പലരും
പഴങ്കഥ പറയാനും സമയമുണ്ടിപ്പോൾ
വീട്ടുകാർ പലരും പരസ്പരം കണ്ടു
കളിയും ചിരിയും കുശലം പറച്ചിലും
മുറ്റവും പൂക്കളും തൊടിയും മരങ്ങളും
അച്ഛനുമമ്മയും ഉണ്ണിയും പത്നിയും
ഉള്ളതുകൊണ്ടു പൊന്നോണം പോലെ
എല്ലാമേ കാണുവാൻ ഈശ്വരൻ തന്നുടെ
വികൃതിയോ അതോ ഓർമ്മപ്പെടുത്തലോ...?

ഷാഹിദ .വി
7 A എ .യു പി എസ് പട്ടർകുളം മലപ്പുറം മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]