ഇത് ദുരിതപർവ്വം, ഇരുൾ മൂടി ഭൂതലം, ദുരിതമായി പെയ്ത മഹാമാരി നാളെതൻ സ്വപ്നങ്ങളിൽ നിഴൽപടർത്തീടുന്നു, ചങ്ങലപോലെ പടർന്നുപിടിക്കുമീ ഘോരവിപത്തിന്റെ കണ്ണിപൊട്ടിക്കുവാൻ ആഘോഷമെല്ലാം അവധിക്കുവച്ചു നാം അകലം മനസ്സിലുണ്ടാകാതകത്തിരുന്ന- ല്പനാൾ പോക്കാം സുരക്ഷിതരായ്, നല്ലൊരു നാളെതൻ പൊൻപുലരികാണുവാൻ നൻമകൾ പൂക്കുന്ന നാളെ പിറക്കുവാൻ ഒന്നിച്ചു നിൽക്കാം മനം കൊരുക്കാം അതിജീവനത്തിന്റെ കണ്ണിയാകാം.