കൊറോണ കാലം

 
ഉത്സവമാക്കാൻ കാത്തുവച്ചൊരു അവധികാലം .

കൊറോണവന്നു മുടിച്ചിതെന്തു കലികാലം

കളിയില്ല ചിരിയില്ല ഭീതിയാർന്ന ഞങ്ങൾ

സമ്പർക്കമില്ലാതുഴലുന്നു നാം.

കൊറോണയെ തുരത്താനായ്

വീടിനുള്ളിൽ കഴിഞ്ഞിടേണം

പ്രളയ ദുരിതം പോലെ

ഒരുമയോടെ നേരിടേണം.

താങ്ങും തണലും നമുക്കേകിയ

പ്രവാസികളെ നാം മറന്നിടാതെ

വ്യക്തി ശുചിത്ത്വം പാലിച്ചിടേണം

കൊറോണയെ നാം തുരത്തിടേണം .



 

തൻസിയ കെ എസ്
4 A ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത