പകലും രാത്രിയും തിരിയാതെ ......
.............  (കവിത) 
  • കൊറോണ എന്ന വാക്ക് ഇന്നലെ ഞാൻ കേട്ടു
ഇന്ന് അത് മഴയായി  പെയ്യുന്നു 
  • ഇന്നലെ അത് എന്റെ നാവിൽ വന്നു
ഇന്ന് ലോകരുടെ മുഴുവൻ നാവുകളിൽ 
  • മഹാവ്യാധിയായി പെയ്യുന്നു
  • മഴ കാണാൻ ഇഷ്ട മുള്ള കുട്ടി ഞാൻ
ഈ മഴയെ കാണാനാകാതെ കണ്ണടച്ചു 
 വാതിലച്ചു ഇരുന്നു മഹാ മാരി കാണുന്നു 
  • സ്പെയിനിലും ഇറ്റലിയിൽ നിന്നും
ഉയർന്ന നിലവിളികളിൽ മഴ ശബ്ദം കേൾക്കുന്നില്ല 
  • എന്റെ അയലത്തെ വീടുകളിൽ എല്ലാരും ഉറങ്ങുന്നോ?
ഇപ്പോൾ പകലല്ലേ?
പകലും രാത്രിയും തിരിച്ചറിയാനാകാത്ത ഞാൻ മഴ കാണുന്നു 
  • കൊറോണ എന്ന മഴ പെയ്തുകൊണ്ടേയിരിക്കുന്നു
  • * വൈഷ്‌ണവി 10 G