ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ പ്രക‌ൃതി

കോവിഡ് കാലത്തെ പ്രക‌ൃതി


പ്രക‌ൃതി അതിന്റെ സന്ത‌ുലിതാവസ്ഥ നിലനിറ‌ുത്താൻ ശ്രമിക്ക‌ുന്ന‌ു. പ്രക‌ൃതി മന‌ുഷ്യന് മാത്രം അവകാശപ്പെട്ടതല്ല എന്ന് തെളിയിക്ക‌ുകയാണ് ഈ കോവിഡ് കാലം. ജീവികള‌ുടെയെല്ലാം വംശം നിലനിറ‌ുത്താൻ പ്രക‌ൃതി പല രീതിയിൽ ശ്രമിക്ക‌ുന്ന‌ു. കഴിഞ്ഞ ക‌ുറേ ന‌ൂറ്റാണ്ട‌ുകളായി ന‌ൂറ് വർഷം ക‌ൂട‌ുമ്പോൾ മഹാവ്യാധികൾ ഉണ്ടാവ‌ുകയ‌ും വളരെയധികം മന‌ുഷ്യർ മരണപ്പെട‌ുകയ‌ും ,ചെയ്‌ത‌ു കൊണ്ടിരിക്ക‌ുന്ന‌ു. ഉദാഹരണത്തിന് പ്ലേഗ് , സ്‌മാൾ പോക്‌സ് , സ്‌പാനിഷ് ഫ്ല‌ൂ , പന്നിപ്പനി മ‌ുതലായവ. ഇപ്പോഴിതാ കൊറോണയ‌ും. മിക്കവാറ‌ും രാജ്യങ്ങളില‌ും ലോക്ക്ഡൗൺ കാരണം ആള‌ുകൾ വീട്ടിൽ നിന്ന‌ും പ‌ുറത്തിറങ്ങാതായപ്പോൾ തങ്ങള്ഡക്ക‌ും ക‌ൂടി അവകാശപ്പെട്ട പ്രക‌ൃതിയിലെ സ്ഥലങ്ങൾ മറ്റ് ജീവികൾ തിരിരെ പിടിക്കാൻ ശ്രമിക്ക‌ുന്ന‌ു. പക്ഷികൾക്ക് ഇപ്പോൾ സ്വതന്ത്രമായി എവിടെകൂടെയ‌ും സഞ്ചരിക്കാൻ കഴിയ‌ുന്ന‌ു. ഇറ്റലിയിലെ പ്രസിദ്ധമായ വെനീസില‌ൂടെ ഇപ്പോൾ ഡോൾഫിന‌ുകൾ സ‌ുഗമമായി സഞ്ചരിക്ക‌ുന്ന‌ു. ഫാക്‌ടറികൾ അടച്ചിട്ടത‌ുകൊണ്ട‌ും വാഹനങ്ങൾ നിരത്തിലിറങ്ങാത്തത‌ു കൊണ്ട‌ും നല്ല ശ‌ുദ്ധമായ വായ‌ു ശ്വസിക്കാൻ കഴിയ‌ുന്ന‌ു. നദികളിലെ ജലം ശ‌ുദ്ധമായി. വീട്ടിൽ തന്നെ പാകം ചെയ്‌ത ആഹാരം കഴിക്ക‌ുന്നത‌ുകാരണം ഭക്ഷ്യജന്യ രോഗങ്ങൾക്ക് ക‌ുറവ് വന്ന‌ു. പ്രക‌ൃതി എല്ലാ ജീവികളേയ‌ും സംരക്ഷിക്ക‌ുന്ന‌ു എന്നത് മനസ്സിലാക്കി നമ‌ുക്ക് ജീവിക്കാം,

ലിജോ
8B ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]