ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ : ലോകത്തിന്റെ പ്രതിസന്ധി
കൊറോണ ലോകത്തിന്റെ പ്രതിസന്ധി
കൊറോണ വൈറസ് ബാധയ്‌ക്കുള്ള കൃത്യമായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.പ്രതിരോധ വ്ക്‌സിനും ലഭ്യമല്ല.പനി , ജലദോഷം തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നാണ് സാധാരണയായി നല്കുന്നത്.രോഗം തീവ്രമായാൽ വെന്റിലേറ്റർ വരെ ഉപയോഗിക്കാണ്ടിനരുന്നു.മരുന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ലോകം.വൈറസിനെതിരെ ശക്തമായ രീതിയിൽ തന്നെയാണ് കേരളവും പ്രവർത്തിക്കുന്നത്.എല്ലാ ജില്ലകളിലും രോഗബാധ സ്ഥിതീകരിച്ചത് കേരളത്തിൽ മാത്രമാണ്. ലോകതാതാകമാനം ഒരു ലക്ഷത്തിലധികം പേർ കൊറോണ ബാധിച്ച് മരിച്ച് കഴിഞ്ഞു.പതിനഞ്ട് ലക്ഷത്തിലധികം ആളുകൾ ചികിതിസയിലാണ്.ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ്ജോൺസൺ കോവിഡ് സ്ഥിതീകരിച്ചവരിൽ ഒരാളാണ്.രോഗഹാധിതരുടെ കാര്യത്തിൽ ചൈനയുടേയും ഇറ്റലിയുടേയും മുന്നിലെത്തിക്കഴിഞ്ഞു അമേരിക്ക.കോവിഡ് 19 ന് എതിരായിട്ടുള്ള മരുന്ന് പരീക്ഷണത്തിന്റെ പേരാണ് , സോളിഡാരിറ്റി.മലേറിയ എന്ന പനിയ്ക്ക് സാധാരണ നല്‌കാറുള്ള ഹൈഡ്രോക്‌സി ക്ലോറോ ക്വിൻ എന്ന മരുന്ന് ഇന്ത്യയിലെ ചില രോഗികളിൽ ഫലപ്രദമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും ടൺകണക്കിന് ഹൈഡ്രോക്‌സി ക്ളോറോ ക്വിൻ ആണ് ഏകദേശം മുപ്പതോളം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.യുഎസ്സിൽ ഒരു കടുവയ്ക്കും കൊറോണ സ്ഥിതീകരിച്ചു.ഈയിടെ ജനിച്ച ഒരു കടുവക്കുട്ടിക്ക് കോവിഡ് എന്നാണ് പേരിട്ടത്. കേരളത്തിൽ പ്രവാസികളിലാണ് ഏറ്റഴുമധികം രോഗബാധ സ്ഥിതീകരിച്ചത്.മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇടയ്ടക്കിടെ സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് കൈകഴുകണം.ആൾക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിട്ടറൈസർ ഉപയോഗിക്കാം.രോഗലക്ഷണമുള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക.ഇതൊക്കെ തന്നെയാണ് വൈറസിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ.യാത്ര കഴിഞ്ഞ് വരുമ്പോൾ കൈകൾ നന്നായി കഴുകാതെ മുഖത്തോ വായിലോ കണ്ണിലോ സ്പർശിക്കരുത്.കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഇന്ത്യൻ സേനയുടെ ഓപ്പറേഷന്റെ പേരാണ് " ഓപ്പറേഷൻ നമസ്‌തേ ". ഈ മഹാമാരിയെ നമ്മുടെ ലോകത്തുനിന്നും തുടച്ചു മാറ്റുന്നതിനായി അതതുസമയങ്ങളിൽ സർക്കാർ നല്‌കുന്ന നിർദ്ദേശങ്ങൾ നമുക്ക് പാലിക്കാം.കേരള സർക്കാർ ആരംഭിച്ച " ബ്രേക്ക് ദി ചെയിൻ " എന്ന സംരംഭത്തിൽ നമുക്കും പങ്കാളികളാകാം." ശാരീരിക അകലം സാമൂഹിക ഒരുമ " എന്ന നയത്തെ നമുക്ക് അനുസരിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |