എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/കോവിഡ് -മാപ്പിളപ്പാട്ട്

കോവിഡ്-മാപ്പിളപ്പാട്ട്

കൊറോണയെന്ന വൈറസിനെ നാം
നിസ്സാരമായി കരുതീടരുതേ
പ്രതാപിയായ കൊറോണ വൈറസ്
ക്ഷണിച്ചിടാതെവീട്ടിൽ വരില്ല
      തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
      വായ് മറയ്ക്കാം മാസ്ക്കുകളാലെ
      കൈകൾ കൊടുക്കാതെവന്ദിച്ചീടാം
      ആശ്ളേഷിക്കാം മനസ്സുകൾ കൊണ്ട്
പുറത്തു പോയിട്ടകത്തുവന്നാൽ
സോപ്പുകൊണ്ട് കൈകൾ കഴുകാം
വീട്ടിലിരിയ്കും വൃദ്ധജനങ്ങളെ
സംരക്ഷിക്കാം സ്നേഹത്തോടെ
     വീട്ടിലിരിക്കാം അകന്നിരിക്കാം
     ഒരുമിക്കാനായ് ഒറ്റക്കാകാം
     ഭയപ്പെടോണ്ട ജാഗ്രത മാത്രം
     അതിജീവിക്കാം ഒത്തൊരുമിച്ച്
കോവിഡ് വന്ന് ചികിത്സിക്കുന്നതിനേക്കാൾ
കോവിഡ് വരാതെ സൂക്ഷിച്ചീടാം
വ്യക്തി ശുചിത്വം പരിസര ശുചിത്വം
സംസ്ക്കാരമായി നമുക്ക് വളർത്താം....


 

പുഷ്പറാണി
8 B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]