വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര/അക്ഷരവൃക്ഷം/കോവിഡ് ഓർമകൾ
കോവിഡ് ഓർമകൾ
ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു.തുടക്കത്തിൽ കൊറോണയെപ്പറ്റിയുള്ള വാർത്തകൾ ഒരു കൗതുകത്തോടെയാണ് ശ്രദ്ധിച്ചിരുന്നത്.ഫെബ്രുവരി 6ന് കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ഡോക്ടർമാർ ഒരു ബോധവത്കരണക്ലാസ് നൽകിയിരുന്നു.അപ്പോഴും ഈ മഹാമാരി നമ്മെ ബാധിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.പക്ഷേ കേരളത്തിൽ കൊറോണ പോസിറ്റീവ് കേസുകൾ വന്നപ്പോൾ അല്പം ഭയാശങ്കകൾ ഉണ്ടായി. മാർച്ച് 20ന് കെമിസ്ട്രി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഇനിയുള്ള പരീക്ഷകൾ ഉപേക്ഷിക്കപ്പെട്ടു എന്ന വാർത്ത കേട്ടു. അതറിഞ്ഞ് ഒരുപാട് സന്തോഷിച്ചെങ്കിലും ആ സന്തോഷത്തിന് ആയുസ്സ് കുറവായിരുന്നു. |