സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/കൊറോണയുടെ മണിമുഴക്കം

13:23, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ മണിമുഴക്കം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ മണിമുഴക്കം


കൊറോണയുടെ മണിമുഴക്കം

ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാവുന്ന വിനാശകാരൻ
കൊറോണയെന്ന നാശകാരി
താണ്ഡവനടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറകൊളളുന്നിപ്പോഴും
പ്രാണനായ് കേഴും മർത്യകുലം മാനുഷരെല്ലാമൊന്നുപോലെ

ഓർമ്മിപ്പാൻ വന്നൊരു സൂചകമോ മർത്യരെ-
തുടച്ചുനീക്കും മഹാമാരിയോ
പോമാരി പെയ്ത്തൊന്നു വന്ന നാളിൽ
പ്രളയം പെരുങ്കളിയാട്ടമാടി -ജാതിയേതുമില്ലാ
മതമൊന്നുമില്ലാ പ്രണനായ് കേണു ഞങ്ങൾ

മതവിരികൾ മാഞ്ഞൂ മനസ്സിൻ
ജീവൻ കിട്ടിയാൽ മതിയെന്നാശിച്ചു കേണൂ
പ്രാണനായ് ഞങ്ങൾ
നിശ്വാസമായ് പ്രളയം കഴിഞ്ഞു പലതും മറന്നു
മുളപൊട്ടി മനതാരിൽ ജാതിതൻ ചിന്തകൾ
മനവൈര-വിഷലിപ്ത താണ്ഡവങ്ങൾ
പലജാതി മതവംശകോമരങ്ങൾ
ദ്രംഷ്ടങ്ങൾ കാട്ടുന്ന കാലം
കാലന്റെ വിളിയുമായെത്തീ നിപ്പാ
പാഠം പഠിക്കാത്ത പകയുളള മനസ്സുകൾ
പകപോക്കലൊക്കെ മറന്നൊന്നായ്
കാലമേറെ കഴിഞ്ഞില്ല മറന്നൂ മനസ്സിൻ നന്മകൾ
പൂവിടും സംഘഗാഥാ
ആരോ നടുക്കുമൊരുടുക്കു താളത്തിൽ
ഘോരഫണം വിടർത്തിയാടും മനസ്സുകൾ
മർത്യൻ മറക്കുന്നു കഴിഞ്ഞതെല്ലാം
ജാതിയായ് മതമായ് ഞാനായ് നീയായ്
ഞങ്ങളായ് നിങ്ങളായ് പകയുളള പുകയുന്ന
മനമോടെ മർത്യർ വീണ്ടും

വിഭ്രാന്തമനമതിൽ നിശകണമൂറും പകയുടെ
തീക്ഷണതൂളുന്നേരം
അശനിപാതം തിരിച്ചിതാ കൊറോണയായും കോവിഡായും
മറന്നതെല്ലാം സ്മരിച്ചിടാൻവേണ്ടി
മരണം മുന്നാലേ കാണുന്നു
പ്രാണനായ് കേഴുന്ന ഒറ്റപ്പെടലിൽ എല്ലാരുമൊന്നെന്ന
വാഴ്ത്തുകൾ മാത്രം‍
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ
മുച്ചൂടും മർത്യരെ തീർക്കാൻ
പാഠം പഠിക്കാത്ത മർത്യന്റെ ചിന്തകൾ
പാകപ്പെടുത്താൻ അടയാളരൂപമോ
ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
വീണ്ടുമൊരു മഹാമാരി
വീണ്ടുമൊരു മഹാമാരി
6978
 

അനഘ വിനോദ്
VIII A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
Ernakulam ഉപജില്ല
Ernakulam
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത