എരിയുന്ന കനലുകൾ പച്ചപ്പുചൂടും മരതകക്കാടുകൾ മരണം പുണരുന്നൊരാ വേളയിൽ തൊണ്ടവരണ്ടു നിസ്സഹായന്നായ് കുളിർനീര് തേടുന്നു മർത്യഗണം ആരോട് ചൊല്ലുവാൻ, ആരുണ്ട് കേൾക്കുവാൻ എരിയുന്ന കനലായി മാറുമീ ലോകത്ത് നിലവിളി കേൾക്കുവാൻ ആരുണ്ടിന്നു ! തങ്ങൾക്കുതന്നെ വിനയായ് ഭവിച്ചോരീ ദുർവിധിക്കനലിൽ പൊരിയുന്നു ഞാൻ കേഴില്ല ഞാൻ കഴിയില്ലെനിക്ക് തൃക്കണ്ണ് തുറന്നീടുമോ ദേവാ സ്വയമേ വിതറിയോരീ അഗ്നിയിൽ കണ്ണീർ നനച്ചാൽ മതിയാവുമോ? തൃക്കണ്ണ് തുറന്നീടുമോ ദേവാ....