ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/മുറ്റത്തെ ചക്കരമാവ്

മുറ്റത്തെ ചക്കരമാവ്

അമ്മുക്കുട്ടിയുടെ വീട്ടുമുറ്റത്ത് ഒരു ചക്കരമാവ് ഉണ്ടായിരുന്നു. അതിൽ നിറയെ ചക്കരമാമ്പഴവുമുണ്ടായിരുന്നു. ആ ചക്കരമാവിലായിരുന്നു വികൃതിയായ കുട്ടനണ്ണാൻ താമസിച്ചിരുന്നത് എല്ലാ ദിവസവും കുട്ടനണ്ണാൻ പഴുത്ത മാമ്പഴം പറിച്ച് അമ്മുവിനെ നോക്കി കളിയാക്കി തിന്നു മായിരുന്നു ഇതു കണ്ട് അമ്മുക്കുട്ടി കൊതിയോടെ വിഷമിച്ചിരിക്കുമായിരുന്നു. അമ്മുക്കുട്ടിയുടെ വിഷമം കാണുബോൾ കുട്ടനണ്ണാൻ അമ്മുക്കുട്ടിയെ വീണ്ടും കളിയാക്കുമായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം മാവിലിരിക്കുന്ന കുട്ടനണ്ണാനെ കണ്ടൻ പൂച്ചകണ്ടു അവൻ ഓടി മാവിൽ കയറി കുട്ടനണ്ണാനെ പിടിക്കുവാൻ നോക്കി. ഇതു കണ്ട അമ്മുക്കുട്ടി കല്ലെറിഞ്ഞ് കണ്ടൻ പൂച്ചയെ ഓടിച്ചു. ജീവൻ തിരിച്ച് കിട്ടിയ കുട്ടനണ്ണാൻ സന്തോഷത്തോടെ അമ്മുക്കുട്ടിയെ നോക്കി അന്നു മുതൽ കുട്ടനണ്ണാനും അമ്മുക്കുട്ടിയും കൂട്ടുകാരായി പിന്നെ എല്ലാ ദിവസവും കുട്ടനണ്ണാൻ ചക്കരമാമ്പഴം പറിക്കും ബോൾ അമ്മുക്കുട്ടിക്കും കൊടുക്കുമായിരുന്നു.

വൈഗ. ആർ. വി.
3 A ഗവ.എൽ പി എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]