ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/മഹാമാരി വന്ന വഴി

13:07, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1392 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി വന്ന വഴി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി വന്ന വഴി


ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോ വിസ് 19 കഴിഞ്ഞ വർഷത്തിലെ അവസാന ദിനം ഡിസംബർ 31 ന് സ്ഥിതികരിക്കപെടുകയും ഈ വർഷം ലോകമെമ്പാടും കാട്ടുതീ പോലെ പടരുകയും ചെയ്ത ഈ പകർച്ചവ്യാധിയെ 2020 മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. ചൈനയിൽ ഹുബെപ്രവശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കോറോണ വൈറസ് ബാധയുടെ ഉദ്ഭവം.ആദ്യഘട്ടത്തിൽ നോവൽ കോറോണ വൈറസ് എന്നറിയപ്പെട്ട ഈ രോഗത്തിന് കോവിഡ് 19 എന്ന പേര് കഴിഞ്ഞ ഫെബ്രുവരിയിലാണ് നൽകിയത്.മാർച്ച് 11ന് കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ ലോകത്തിലെ 125 രാജ്യങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചു കഴിഞ്ഞിരുന്നു. സാധാരണ പകർച്ച പനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ് 19.പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിൻ്റെ പൊതുലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ നൂമോണിയ, കടുത്ത ശ്വാസതടസ്സം തുടങ്ങിയവ അനുഭവപ്പെടും. മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കഴിയാൻ ശേഷിയുള്ള കുടുംബമാണ് കോറോണ വൈറസിൻ്റെത്.ഇക്കൂട്ടത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരിനം വൈറസാണ് കോവിഡിനു കാരണം.ഈ രോഗത്തിനു മരുന്നോ പ്രതിരോധ വാക്സിനോക്കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ലോകത്തിനു മുമ്പിലുള്ള എറ്റവും വലിയ ഭീഷണി .കോവിഡ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട രണ്ട് ചൈനീസ് ഡോക്ടർമാരെക്കുറിച്ച് ലോകം വേദനയോടെ ഓർക്കുന്നുണ്ട്. പുതിയ കോറോണ വൈറസിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ഡോക്ടർ ലീവെൻലിയാക്കു ആണ് മരിച്ച ഒരാൾ .വിരമിച്ചിട്ടും തൻ്റെ രാജ്യത്തിൻ്റെ ഭീകരാവസ്ഥ കണ്ട് ചികിൽസാ രംഗത്ത് തിരിച്ചെത്തിയ ഡോക്ടർ ലിയാങ് വുഡോ ങ് ആണ് രണ്ടാമത്തെയാൾ .രണ്ട് പേരെയും കോറോണ വൈറസ് കീഴ്പ്പെടുത്തി. കണ്ണുകൊണ്ട് കാണാനാവില്ല പക്ഷേ, ഏതൊരു ജീവിയെയും തകർക്കാൻ ശേഷിയുള്ള ഭീകരൻ! അതാണ് ഈ വൈറസ് .സ്വന്തമായി ശരീരമില്ലാത്ത ജീവികളാണിവ. ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ വേണ്ടാത്ത സൂക്ഷ്മജീവി .ജീവകോശത്തിലാണ് ഇവ പെറ്റുപെരുകുക.അതിനാണ് വൈറസ് ഉള്ളിൽ പ്രവേശിച്ചതിനു ശേഷം രോഗലക്ഷണം പ്രകടമാക്കാൻ രണ്ട് മുതൽ 14 ദിവസം വരെ എടുക്കാം. രോഗ സാധ്യതയുള്ളവർ പതിനാലു ദിവസം വരെ ഒറ്റപ്പെട്ടു കഴിയുക എന്നതാണ് പ്രതിവിധി.അതിനാലാണ് രോഗബാധ കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവരോട് 14 ദിവസം വീടിനുള്ളിൽ തന്നെ ഒറ്റപ്പെട്ട് കഴിയാൻ അഥവാ ക്വാറൻ്റിനിൽ കഴിയാൻ നിർദ്ദേശിക്കുന്നത്. കടുത്ത രോഗ സാധ്യതയുള്ളവരും രോഗികളും 28 ദിവസം വരെ ഒറ്റപ്പെട്ടു നിൽക്കണമെന്നാണ് ഏറ്റവും സംരക്ഷിതമായ കരുതൽ നിർദേശം.കോവിഡ് 19 ഒരു വൈറസ് രോഗം ആയതിനാൽ രോഗത്തിന് ക്യത്യമായ മരുന്നില്ല. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് രോഗം മാറുന്നത്. ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുന്നതും രോഗബാധയെ ഒരു പരിധി വരെ തടയും.നിലവിൽ മറ്റെന്തെങ്കിലും രോഗം ഉള്ളവരിലും ,പ്രായമായവരിലും കോവിഡ് ജീവനു ഭീഷണിയാണ്. വൈറസ്ശരീരത്തിൽ പ്രവേശിച്ചാൽ മാത്രമേ ഒരാൾ രോഗിയാവുക. ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം എത്താതിരിക്കാൻ ഒട്ടനവധി പ്രവർത്തികൾ ചെയ്യാം. കോറോണ പടരാതെ കാക്കാം,വ്യക്തി ശുചിത്വം, മാസ്ക് ഉപയോഗം , മ്യഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ,യാത്രാക്കിടയിൽ അങ്ങനെ കുറെ പ്രവർത്തികൾ. സോപ്പോ,സാനിറ്റൈസറോ ഉപയോഗിച്ച് കൈ സുരക്ഷിതമാക്കാം. ലാബോട്ടറിയിൽ രണ്ട് ഘട്ടങ്ങളായി നടത്തുന്ന പരിശോധനയിലൂടെയാണ് ഇന്ത്യയിൽ കോവിഡ് രോഗം നിർണയം നടത്തുന്നത്. അവയാണ് പോളിമറൈസ് ചെയിൻ റിയാക്ഷൻ, ന്യൂക്ലിക് ആസിസ് ആംഫ്ലിക്കേഷൻ ടെസ്റ്റ് എന്നിവയാണ് .കോവിഡ് അധികനേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കില്ലെങ്കിലും പല പ്രതലത്തിലും ഇവ കൂടുതൽ നേരം കഴിഞ്ഞുകൂടും.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാലയോ ടിഷ്യുപേപ്പറോ കൊണ്ട് മുഖം മറയ്ക്കണം. കൈ അനാവശ്യമായി മുഖത്തോ, കണ്ണിലോ, മൂക്കിലോ സ്പർശിക്കുന്നത് ഒഴിവാക്കുക.മാസ്ക് ധരിക്കുന്നത് വൈറസ് ബാധയെ ചെറുക്കും എന്നതിനാൽ രോഗിയും അവരെ പരിചരിക്കുന്നവരും മാസ്ക് ധരിക്കണം.എൻ95 എന്ന യിനം മാസ്ക് ആണ് ഏറ്റവും സുരക്ഷിതം.60- 90 ശതമാനം ഗാഢതയുള്ള ഈഥൈൽ ആൽക്കഹോൾ അല്ലെങ്കിൽ ഐസോപ്രൊപൈൽ ആൽക്കഹോൾ എന്ന ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറുകളോ ഉപയോഗിക്കുക. വൈറസിൻ്റെ പ്രോട്ടീൻ ആവരണവുമായി പ്രവർത്തിച്ച് ആൽക്കഹോൾ വൈറസിനെനിർവീര്യമാക്കും .സമൂഹവുമായി അകലം പാലിക്കുക.അതിലൂടെ നാടിനൊപ്പം ചേരുക. "മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം. ഈ മഹാമാരിയെയും നമ്മുക്ക് അങ്ങനെ തന്നെ നേരിടാം"


ട്രീസ സോയി
7 A ജി എച്ച് എസ് പൂച്ചപ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം