കൊറോണയെ നേരിടാൻ പ്രതിരോധമാണുത്തമം
സോപ്പും വെള്ളവും ഉപയോഗിച്ച്
ഇടയ്ക്കിടക്ക് കൈകൾ കഴുകീടാം
കൈകൾ കൊണ്ട് ചെവിയിലും മൂക്കിലും
വായിലും തൊടുന്നത് ഒഴിവാക്കീടാം
സംസാരിക്കുമ്പോൾ മാസ്ക് ഉപയോഗിച്ചീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുണി ഉപയോഗിച്ച് മറച്ചീടാം
അനാവശ്യമായി പൊതുസ്ഥലങ്ങൾ
സന്ദർശിക്കുന്നത് ഒഴിവാക്കീടാം
വായുവിലൂടെയും വൈറസ് പകർന്നീടാം
രോഗബാധിതരിൽ നിന്നും
അകലം പാലിച്ചീടാം
പഴങ്ങളും പച്ചകറികളും
നന്നായി ഭക്ഷിച്ചീടാം
ലക്ഷണം കണ്ടാൽ ഡോക്ടറെ
സമീപിക്കാൻ മടിയ്ക്കേണ്ടതില്ല
കൊറോണയെ ഭയക്കേണ്ടതില്ല
കരുതൽ മതി എന്നിരുന്നാലും
ശുചിത്വമൊരു ശീലമാക്കൂ
മഹാമാരിയെ അകറ്റി നിർത്താം.