പുഴയിലെ വെളളം നന്നായാൽ
വഴികൾ നല്ല വെടിപ്പായാൽ
എല്ലാപേർക്കും സന്തോഷം
എങ്ങും വന്നീടും ആരോഗ‍്യം
ചപ്പുകൾ ചുററും നിറയുമ്പോൾ
ചവറുകൾ എങ്ങും ചിതറുമ്പോൾ
എലിയും കൊതുകും പെരുകീടും
പല പല രോഗം വന്നീടും
മലപോൽ ചവറുകൾ നിറയാതെ
മാലിന്യങ്ങൾചിതറാതെ
നാടും വീടും ശുചിയായ് നാം
സൂക്ഷിച്ചീടാൻ ശ്രദ്ധിക്കാം