എൽപി.എസ്, വേങ്കോട്/അക്ഷരവൃക്ഷം/കോറോണയുടെ ആത്മകഥ
കോറോണയുടെ ആത്മകഥ
ഞാൻ കൊറോണ.ഞാൻ ഒരു വൈറസാണ് .ഞാൻ ഈ പ്രപഞ്ചത്തിൽ ജന്മമെടുത്തു.അതെങ്ങനെയെന്ന് ആർക്കുമറിയില്ല.ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഞാൻ പടർന്നു പിടിക്കാൻ തുടങ്ങിയത്. എന്നെ ഇപ്പോൾ മഹാമാരി ആയിട്ടാണ് ലോകം കണക്കാക്കുന്നത്. ലോക ആരോഗ്യ സംഘടന എനിക്ക് പുതിയ പേരും നൽകി Covid-19 . ലോകത്തിലെ തന്നെ സമ്പന്ന രാഷ്ട്രങ്ങൾ ആയ അമേരിക്കയും ഇറ്റലിയും വരെ എന്റെ മുന്നിൽ അടിയറവു പറഞ്ഞു. ഞാൻ ആരുടെയും അടുത്തേക്ക് പോകില്ല. എന്നെ സ്പര്ശിച്ചാലെ ഞാൻ കൂടെ പോകൂ. ഞാൻ കാരണം ഇപ്പോൾ എല്ലാവരും ശുചിത്വം പാലിച്ചുതുടങ്ങി. എന്നെ പ്രതിരോധിക്കാൻ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുകയും മാസ്‌ക് ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. ഞാൻ കാരണം കുറേ ആളുകൾ മരണമടഞ്ഞു. ഞാൻ കാരണം ചില നല്ല കാര്യങ്ങളും ഉണ്ടായി. എല്ലാവരും വീടുകളിൽ ഒത്തുകൂടി. സമയമില്ലാതിരുന്ന എല്ലാവർക്കും സമായമുണ്ടായി, പ്രകൃതിയിൽ മലിനീകരണം കുറഞ്ഞു, ആർഭാടവും അഹങ്കാരവും കുറഞ്ഞു. എല്ലാവരും ജാതിമത ഭേദമന്യേ ഒരുമിച്ചു നിന്ന് എന്നെ ചെറുക്കാൻ തുടങ്ങി. എനിക് പത്തു വയസ്സിനു താഴെ ഉള്ള കുട്ടികളെയും അറുപതു വയസ്സിനു മുകളിൽ ഉള്ളവരെയും ആണ് ഇഷ്ടം. കാരണം അവർക്ക് എന്നെ വഹിക്കാൻ ഉള്ള ശേഷി കുറവാണ്. എന്നാൽ ഞാൻ ഇന്ന് ഇന്ത്യ എന്ന രാജ്യത്തിലെ ഒരു ചെറിയ സംസ്ഥാനത്തെ ഭയപ്പെട്ട് തുടങ്ങി. ദൈവത്തിന്റെ സ്വന്തം നാടായ 'കേരളം' എന്നാണ് അതിന്റെ പെര്. അവിടുത്തെ ജനങ്ങൾ എന്നെ തുരത്താൻ കഠിന പ്രയത്നത്തിലാണ്. എനിക്ക് ഇനിയും ജോലികൾ ബാക്കി ഉണ്ട്. എനിക്ക് ഭാഗ്യമുണ്ടെങ്കിൽ. നിങ്ങളെ പിന്നെ കാണാം.
|