അമ്മയെന്ന രണ്ടക്ഷരത്തിലൂറും , സ്നേഹമെന്ന അമൃതിൽ വളരും ; പൈതലേ നീ അറിയുക , താരാട്ടിലൂറിയ മാതൃ വാത്സല്യമോതും നീയെന്ന സത്യമാണമ്മ . കുഞ്ഞിക്കൊഞ്ചലിൽ മാധുര്യവും കുഞ്ഞിക്കാലിൻ മാധുര്യവും കുഞ്ഞിക്കാലിൻ ഇമ്പവും നിൻ വളർച്ചയിൽ കൊതിയൂറും കിനാവു കണ്ടുറങ്ങും സ്നേഹമെന്ന സത്യമാണമ്മ ,അറിയുക പൈതലേ നീ വാക്കിൻ കൂരമ്പുകൾ നീ എയ്തീടുമ്പോഴും നിനക്കായി നോമ്പു നോറ്റിരിക്കും , നിൻ പ്രാണനിൽ കുടികൊള്ളുന്ന നിത്യ സ്നേഹ സത്യമാണമ്മ ,അറിയുക നീ .......