പുലരിതൻ മൂടൽമഞ്ഞിന്റെ അടരുകൾ നീക്കവേ
കിരണമേ നീ നിൻ ഭൂമിയെ കണ്ടു
പുകയുന്ന, എരിയുന്ന ചൂളകൾ മാലിന്യമേരുന്ന
ഓടകൾ തെരുവുകൾ
ഭ്രാന്തമാം മർത്യന്റെ ചെയ്തികൾ ഉയരുന്ന
ഉഷ്ണത്തിൻ ഇന്ധനമായി
അഗ്നിയായ് മാറിയ ഭൂമി തൻ മാറിന്റെ കനലുകൾ
തരിശിന്റെ ഭൂമി തന്നു
ജരയാർന്ന കാടിന്റെ ചീളുകൾ നീക്കവേ
എരിയുന്ന പ്ലാസ്റ്റിക്കിൻ മിശ്രിതങ്ങൾ
വെള്ളം പേരുന്ന കുപ്പി തൻ പരിണാമം
വായുവിൻ കുപ്പികൾ
പണ്ടൊരു മർത്യൻ ഓതിയ പോലെ
ഇനിയൊരു ലോക യുദ്ധം തുണ്ടാകണമെങ്കിൽ
ശുദ്ധജലത്തിൻ ദൗർലദ്യത തന്നെ