മലിനമാം ലോകത്തിൽ നിന്ന്
പൊട്ടിപിളർന്നു വന്ന രോഗം
എന്റെ ശിശിരമാം ബാല്യത്തെ
പിഴുതെറിയുന്ന രോഗം
പൃകൃതിയാം അമ്മയെ
ശവപ്പറബാക്കുന്ന രോഗം
ലോകത്തിൻ ജീവൻ
കെെയ്യിലിട്ട് പന്താടുന്ന രോഗം....
ശുചിത്വമില്ലെങ്കിൽ ലോകത്തിന്
വിനാശമെന്നു നിശ്ചയം
ശുചിത്വമീ ലോകത്തിൽ
മഹത്തായ ഔഷധം
പണ്ട് സ്നേഹത്തിൽ
കെെകൊടുത്തിരുന്ന കാലം...
ഓടിമറയുന്ന കാലം...
ഇതു നോക്കിനിൽക്കുന്ന ലോകം
ഈ ഭീകരമാം രോഗച്ചങ്ങല
പൊട്ടിച്ചെറിയാം നമുക്കൊരുമയോടെ
ഹസ്തദാനം ഒഴിവാക്കാം
മനസ്സിൽ സ്നേഹബന്ധം വളർത്തീടാം
സുന്ദരമാം മുഖവും മിഴികളും
മലിനമാം കെെകളാൽ തൊടാതെ നോക്കാം
കെെകഴുകൽ ശീലമാക്കാം
അത് രോണുക്കളെ തകർത്തെറിയട്ടെ
ആരോഗ്യകരമാം നിർദേശങ്ങൾപാലിക്കാം
വ്യജവാർത്തകൾ ഒഴിവാക്കാം
അത് ഒരുജീവനെയല്ല ഒരു
ജനസമൂഹത്തെ തന്നെ രക്ഷിക്കട്ടെ
ഭയമൊഴിവാക്കാം നമുക്ക്
ജാഗൃതയോടെ മുന്നേറാം
ആരോഗ്യകരവും സന്തുഷ്ടവുമായ
ഭാവിയിലേക്കായി ചുവടുവയ്ക്കാം