മനസിനെ വലിഞ്ഞു മുറുകി
ശ്വാസം മുട്ടിപ്പിക്കുന്ന സങ്കടകളെ
കാലത്തിന്റെ- കുത്തൊഴുക്കിൽ തേഞ്ഞു- മാഞ്ഞു പോയ
ബല്യകാല ഓർമകളെ ഹൃദയത്തിന്റെ ഏതോ ഒരു -
കോണിൽ നിറം മങ്ങാതെ
തങ്ങി നിന്ന കുസൃതികളെ
ഓരോന്നായി വാരി കൂട്ടി- ഞാൻ ചേർത്ത് വെക്കവെ
എൻ പാതി കൊഴിഞ്ഞ
ജീവിതത്തിന്റെ സുന്ദരമായ -
പ്രതിഛായതൻ- ഉയർത്തെഴുന്നേൽപ്പ്
കണ്ടു ഞാൻ
അക്ഷരങ്ങൾ ചേർത്ത് വെച്ച
കവിതതൻ വരികളായി...