കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി

11:42, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K A U P SCHOOL ELAMBULASSERY (സംവാദം | സംഭാവനകൾ) ('<center> <poem> നാശമായീടുന്നു നാട് ഇന്ന്-നാശമായീടുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നാശമായീടുന്നു നാട്
ഇന്ന്-നാശമായീടുന്നു ലോകം
മനുഷ്യമനസിനെ പോലെ
   നാശമാകുന്നു പ്രപഞ്ചം
നാമാവശേഷമാകുന്നു പ്രപഞ്ചം
പാടവും പുഴകളും തോടും
കുന്നും മലർമണിക്കാടും
ഉണ്ടായിരുന്നത്രേ പണ്ട്
ഉണ്ടോ ഇതെങ്ങാനുമിന്ന്
കുന്നുകളൊക്കെ നിരത്തി
ഫാക്ടറികൾ വന്നു നിന്നു
പുഴകളിൽ നിന്നുമതിൻറെ ജീവൻ
വാരിയെടുത്തു മനുജർ
നെൽവയലെല്ലാം പോയി
റബർ കാടുകൾ വന്നു നിറഞ്ഞു
എന്തൊരു കഷ്ടമാണയ്യോ!
നാശമായ് പോയി പരിസ്ഥിതി
നാശമായ് പോയി പരിസ്ഥിതി

ഹരിനാരാണ ശർമ
6 ബി കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത