എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/അനുഭവ കഥ

അനുഭവ കഥ

കൊറോണ കാലത്ത് വീട്ടിൽ ഇരുന്ന് മടുത്ത സമയത്താണ് ഒരു ആശ്വാസം ആയി ഗൂഗിൾ ക്ലാസ്സ്‌ റൂം എത്തുന്നത്. Little kites-ന്റെ പഠന ആവശ്യങ്ങൾക്ക് വേണ്ടിയാണ് നമ്മുടെ അധ്യാപിക ഗൂഗിൾ ക്ലാസ്സ്‌ റൂം നിർമിച്ചത്. ആദ്യമൊക്കെ ഇതിനെ പറ്റി നമുക്ക് വലിയ അറിവൊന്നും ഇല്ലായിരുന്നു. എന്നാൽ ഗൂഗിൾ ക്ലാസ്സ്‌ റൂമിലൂടെ പഠിച്ചു തുടങ്ങിയപ്പോൾ അത് വളരെ രസകരമായി നമുക്ക് തോന്നി. ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ ഇരുന്ന് തന്നെ നമുക്ക് ക്ലാസ്സ്‌ മുറിയിൽ ഇരുന്ന് പഠിക്കുന്നത് പോലെ പഠിക്കുവാൻ സാധിക്കുന്നു. അതും നമ്മുടെ മൊബൈൽ ഫോൺ ഉപയോഗിച്ച്. ഗൂഗിൾ ക്ലാസ്സ്‌ റൂം വഴി നമുക്ക് വ്യത്യസ്തമായ വിഷയങ്ങൾ നമ്മുടെ അധ്യാപിക പഠിപ്പിച്ചു തരുന്നു.ഞങ്ങളെ നോട്ട്സ് തയ്യാറാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഗൂഗിൾ ക്ലാസ് റൂം വഴി ടെസ്റ്റ്‌ പേപ്പറും നടത്തുന്നു. അത് നമുക്ക് പുതിയൊരു അനുഭവം ആയിരുന്നു. നമ്മുട വീട്ടിൽ തന്നെ ഇരുന്ന് ഓൺലൈൻ ആയി ടെസ്റ്റ്‌ പേപ്പർ എഴുതിയത് നമുക്ക് മറക്കാൻ കഴിയാത്തതും വളരെ രസകരമായ ഒരു അനുഭവവും ആയി മാറി. ആദ്യമായി ഞങ്ങൾ ഗൂഗിൾ ക്ലാസ്സ്‌ റൂമിലൂടെ പഠിച്ചത് ഹാർഡ് വെയർ നെ കുറിച്ചാണ്. നമ്മുടെ അധ്യാപിക ഹാർഡ് വെയർ എന്ന ടോപ്പിക്ക് ക്ലാസ്സ്‌ റൂമിൽ പോസ്റ്റ്‌ ചെയ്യുകയും ഞങ്ങൾ അതിനെ കുറിച്ച് നോട്സ് തയ്യാറാക്കി പഠിക്കുകയും ചെയ്തു. നമ്മുടെ സംശയങ്ങൾ ചോദിക്കുവാനുള്ള അവസരവും ഗൂഗിൾ ക്ലാസ്സ്‌ റൂമിൽ ഉണ്ട്. കൂടാതെ ആ ടോപ്പിക്കിൽ നമുക്ക് ഒരു ടെസ്റ്റ്‌ പേപ്പറും നടത്തി. അതിൽ ഞങ്ങൾ നേടിയ സ്കോർ ഈ-മെയിൽ വഴി നമുക്ക് അറിയുവാൻ സാധിച്ചു. ഇതെല്ലാം നമുക്ക് പുതിയ അനുഭവങ്ങൾ ആണ് സമ്മാനിച്ചത്. ഗൂഗിൾ ക്ലാസ്സ്‌ റൂം പഠനത്തിന്റെയും അറിവുകളുടെയും ഒരു വലിയ വാതിലാണ് നമുക്ക് വേണ്ടി തുറന്ന് തന്നത്. കൊറോണ കാലം ആയതിനാൽ വീട്ടിൽ ഇരുന്ന് തന്നെ വളരെ നല്ല രീതിയിൽ പഠിക്കാൻ ഗൂഗിൾ ക്ലാസ്സ്‌ റൂം ഞങ്ങളെ വളരെ അധികം സഹായിച്ചു. ഇനിയും അനേകം അറിവുകൾ നമുക്ക് ഈ ക്ലാസ്സ്‌ റൂമിൽ നിന്ന് നേടുവാൻ സാധിക്കും. ഇനിയും ഒട്ടേറെ പുതിയ അനുഭവങ്ങൾ ഗൂഗിൾ ക്ലാസ്സ്‌ റൂം നമുക്ക് സമ്മാനിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഗൂഗിൾ ക്ലാസ്സ്‌ റൂം ഞങ്ങളുടെ പഠനത്തിൽ വളരെ അധികം സഹായിക്കുന്നുണ്ട്. സന്തോഷപുർവ്വം ഒരു മടിയും ഇല്ലാതെ വീട്ടിൽ ഇരുന്ന് തന്നെ പഠിക്കുവാൻ ഗൂഗിൾ ക്ലാസ്സ്‌ റൂം ഞങ്ങളെ സഹായിക്കുന്നു. കൂടാതെ ഓൺലൈൻ ആയി പരീക്ഷകൾ നടത്തി നമ്മുടെ അറിവിനെ സ്വയം വിലയിരുത്താൻ ഈ ക്ലാസ്സ്‌ ഒരുപാട് സഹായകരമാണ്. എന്ത് കൊണ്ടും ഗൂഗിൾ ക്ലാസ്സ്‌ റൂം ഒരു നല്ല പഠന സഹായി ആണ്.

പഞ്ചമി പവിത്രൻ
9 A എസ് എസ് പി ബി എച്ച് എസ് എസ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]