സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ/അക്ഷരവൃക്ഷം/ജീവന്റെ തുടിപ്പ്

11:04, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവന്റെ തുടിപ്പ് | color=2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവന്റെ തുടിപ്പ്

ജീവന്റെ തുടിപ്പ് നീ അറിയുന്നതെങ്ങനെ
അറിയാൻ കൊതിക്കുന്നു മാനുഷർ നമ്മൾ
ജീവന്റെ നിലനിൽപ് അനിവാര്യമല്ലയോ
അതിനു നാം കാക്കണം പരിസ്ഥിതിയെ
പരിസ്ഥിതി പ്രശ്നങ്ങൾ ഏറെയാണിപ്പോഴും..
അതു നമ്മൾ ഓർക്കണം എന്നുമെന്നും
പരിഹാരമാർഗ്ഗങ്ങൾ നാം തന്നെ നോക്കണം...
പരിസ്ഥിതിയെ നല്ലപോലെകാക്കാൻ
പരിഹരിക്കാൻ നമുക്കാവുകയില്ലെങ്കിൽ
ഒത്തിരി പ്രശ്നങ്ങൾ വേറെ വരും
അതിനെയൊക്കെ നമ്മൾ തരണംചെയ്തെങ്കിലേ.....
ഇവിടെ വസിക്കാൻ നമ്മുക്കാവുക
പരിസ്ഥിതിയെ നമ്മൾ സംരക്ഷിചെങ്കിലേ
ജീവന്റെ നിലനിൽപ്പു സാധ്യമാവൂ
എത്ര മനോഹരമാണീ പരിസ്ഥിതി
അതിനെ നാം നോക്കണ്ടേ പൊന്നുപോലെ
നയനമനോഹര കാഴ്ചകൾ മറയുന്നു
നമ്മുടെ ക്രൂര പ്രവർത്തി മൂലം
വംശനാശം നേരിടുന്നു പലതും
ജീവന്റെ തുടിപ്പ് നിലനിർത്തുവാൻ
പരിസ്ഥിതിക്കനിവാര്യമായ കാര്യങ്ങൾ
ചെയ്തിടാൻ ഓർക്കുക എന്നുമെന്നും
നമ്മുടെ കർത്തവ്യമല്ലയോ ആ കാര്യം
ചെയ്തിടാൻ ഓർക്കുക നല്ലതിനായി
അന്തരീക്ഷമലിനീകരണം നമ്മൾ
തടയുവാവാൻ നോകേണ്ടതാണു കേട്ടോ
സൗഹൃദപരമായിരിക്കണം കാര്യങ്ങൾ
പരിസ്ഥിതി സംരക്ഷണത്തിനായി