ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതിയും ഞാനും

08:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ഞാനും.       <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും ഞാനും.      

ഓരോ തൈകളും നട്ടുപിടിപ്പിച്ച് പരിസ്ഥിതിയെ സംരക്ഷിക്ക നാം
മാരകമായ യന്ത്രങ്ങൾ കൊണ്ടുള്ള യുദ്ധങ്ങൾ ഒഴിവാക്ക നാം
മരങ്ങൾ നട്ടുപിടിപ്പിച്ച് ഭൂമിയമ്മയ്ക്കൊരു കാവലാകാം
നെൽക്കതിരുകളെങ്ങു പോയി
കല്പവൃക്ഷത്തലകളെങ്ങു പോയി
കാടുകളെങ്ങു പോയ്
മലനിരകളെങ്ങു പോയ്
പുഴകളുമരുവികളുമെങ്ങു പോയി
വീണ്ടെടുക്ക നാം വയലുകളെയും പുഴകളെയും
നൽകാമൊരു മന്ദസ്മിതം തേങ്ങുന്ന ഭൂമാതാവിനായി

വീണ്ടെടുക്കാം നമുക്കൊരു
 ഹരിത സുന്ദര ഭൂമിയെ
പേമാരിയും വെള്ളപ്പൊക്കവും
 അത്യുഷ്ണവും ഉരുൾപൊട്ടലും നശിപ്പിച്ചിടുന്നു ഭൂമിയെ
പ്ലാസ്റ്റിക്കിനൊരു ആദരാഞ്ജലി നേർന്ന്
സംരക്ഷിച്ചിടാം ഈ അമ്മയെ
രാസവളങ്ങളും കീടനാശിനികളും വിടചൊല്ലി
ജൈവവളത്തെ സ്വാഗതം ചെയ്യാം
പച്ചക്കറി തോട്ടവും നെൽക്കൃഷിയും
പുന:രാരംഭിച്ചു നമുക്ക് മുന്നേറാം
പരിസ്ഥിതിയെ സംരക്ഷിക്കാം നമുക്ക്
നല്ലൊരു നാളേയ്ക്കയ് പ്രാർത്ഥിക്കാം.

ആരതി
9 B ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത