ഏതോ തീരം അലിയുകയായ് തിരയുടെ തലോടലിനായ് തേരിൽ വന്നു മേഘം ദൂരേ ദൂരേ മാഞ്ഞു പോയി യാത്രാമൊഴിയായ് വന്നു ചെറുകിളികൾ നോവുകളാലെ സ്നേഹമേ അണയുമോ രാവിൻ സംഗീതമായ് മാഞ്ഞുപോയ വെയിലും മാഞ്ഞുപോയ നിലാവും കിളികൾ വന്നു ചൊല്ലി ഇരുളിൻ നോവുകൾ തിരികെ വരുമോ വസന്തം ഈ പ്രകൃതിയോടൊന്ന് ചേരുവാൻ വിരിയുമോ ഇനിയൊരു നിറദീപമായ് ഹൃദയാദ്ര സൗരഭമായി