എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/അതിജീവനം

23:28, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29028 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

പോരാടുവാൻ നേരമായിന്നു കൂട്ടരെ...
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി-
ന്നലയടികളിൽ നിന്നും മുക്തിനേടാം
      ഒഴിവാക്കിടാം സ്നേഹ സന്ദർശനം
      നമുക്കൊഴിവാക്കിടാം ഹസ്തദാനം
      അൽപകാലം നാം അകന്നിരുന്നാലും
      പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക..
നിങ്ങൾ തക‍ർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ ?
      ആരോഗ്യരക്ഷക്കു ന‍‍ൽകും നി‍‍ർദ്ദേശങ്ങൾ
      പാലിച്ചിടാം മടിക്കാതെ..
      ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
      ഒരുമനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം...
ഭയക്കാതെ ശ്രദ്ധയോടീനാളുകൾ സമർപ്പിക്കാം.....
ഇൗ ലോകനന്മയ്ക്കുവേണ്ടി.........ഇൗ ലോകനന്മയ്ക്കുവേണ്ടി..
                                              കുമാരി. അക്ഷയ ബിജു
                                                ക്ലാസ് -7C