പോരാടുവാൻ നേരമായിന്നു കൂട്ടരെ... പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി- ന്നലയടികളിൽ നിന്നും മുക്തിനേടാം ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക.. നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെ തന്നെയല്ലേ ? ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ.. ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരുമനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം... ഭയക്കാതെ ശ്രദ്ധയോടീനാളുകൾ സമർപ്പിക്കാം..... ഇൗ ലോകനന്മയ്ക്കുവേണ്ടി.........ഇൗ ലോകനന്മയ്ക്കുവേണ്ടി..