എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/കോട്ടൂരിലെ ആനപ്പെരുമ
കോട്ടൂരിലെ ആനപ്പെരുമ
തിരുവനന്തപുരം ജില്ലയിൽ കോട്ടൂരിൽ സ്ഥിതി ചെയ്യുന്നതും അന്തർ ദേശീയ നിലവാരത്തിൽ ഉള്ളതുമായ ഇന്ത്യയിലെ ആദ്യ ആന പുനരധിവാസ കേന്ദ്രമാണ് കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം. ആനകളെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പരിപാലിക്കുന്നതിനും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും ഒപ്പം മനുഷ്യർക്ക് കാടിന്റെ പശ്ചാത്തലത്തിൽ കാണുന്നതിനുമുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലെ പ്രധാന ആകർഷണം കുട്ടിയാനകൾ ആണ് . മാസങ്ങൾ പ്രായമുള്ള ഇവയെ പ്രത്യേക പരിചരണത്തിനായി തുറസ്സായ സ്ഥലത്ത് ചെറിയ കാട് പോലെ കെട്ടി പാർപ്പിച്ചിരിക്കുകയാണ്.നിലവിൽ 18 ആനകളുള്ള ഈ ആന പുനരധിവാസ കേന്ദ്രത്തിൽ 50 ആനകളെ പാർപ്പിക്കാവുന്ന സൗകര്യങ്ങളോടെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. |