ശുചിയാക്കുക നാം നമ്മുടെ
ചുറ്റുപാടിനെയും സ്വയം നമ്മെയും
ഇനിയും മരിക്കാത്ത ഭൂമിക്കായ്
നാം ഒന്നുചേരുക ഒരു മനമോടെ
പ്രതിരോധിക്കാം സ്വയമേ നാം
പ്രധിരോധമാർഗമവലംബിക്കാം
പ്രധിരോധമാർഗമാണിനിയും
പ്രധാനമാണെന്ന് ഓർക്കുക നാം
ശുചിത്വം ശീലമാക്കുക നാം
ശുചിയാക്കുക തൻ കൈകളും
അമ്മതൻ വാക്കിനെ മാനിക്കാം
പെറ്റമ്മതൻ നാടിനെ സ്നേഹിക്കാം
ഒരു മനമോടെ എന്നെന്നും