താരും തളിരും ചൂടും വൻമരം മാനംമുട്ടെ നിൽക്കുന്നു മരമേകുന്ന കായും കനിയും പൊരിയും വയറിന് അമൃതം തണലും കുളിരും നൽകും മരമോ തളരുന്നോർക്കൊരു താങ്ങാകും അന്തിയുറങ്ങാൻ പാറിനടക്കും കിളികൾക്കതൊരു കൂടാകും.