ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിയും അമ്മക്കിളിയും

കുഞ്ഞിക്കിളിയും അമ്മക്കിളിയും


ഒരിക്കൽ ഒരു പുഴയുടെ തീരത്തായ് ഒരു മാവിൽ കുഞ്ഞിക്കിളിയും അമ്മക്കിളിയും ഒരു കൂടുകൂട്ടി സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് കഴിഞ്ഞിരുന്നത്. കുഞ്ഞിക്കിളി തീരെ ചെറുതായിരുന്നു അവൾക്ക് പറക്കാൻ വലിയ ഇഷ്ടമാണ് പക്ഷേ അവൾക്ക് അറിയില്ല ഒരു ദിവസം അമ്മക്കിളി കാണാതെ അവൾ പറക്കാൻ ശ്രമിച്ചു.പറന്നു കഴിഞ്ഞപ്പോൾ അവളുടെ ചിറകുകൾ തളരാൻ തുടങ്ങി അവൾക്ക് പറക്കാൻ കഴിഞ്ഞില്ല .അമ്മക്കിളി കുഞ്ഞിക്കിളിയെ കാണാതെ വിഷമിച്ചു.അപ്പോൾ അവളുടെ കൂട്ടുകാരിയായ മരം കൊത്തിയെ കണ്ടത്. മരം കൊത്തിയോട് അമ്മക്കിളി സങ്കടം പറഞ്ഞു. മരം കൊത്തി പറഞ്ഞു കുഞ്ഞിക്കിളി എൻ്റെ കൂട്ടിലാണ് അത് എങ്ങനെയൊ കുഞ്ഞിക്കിളി പറക്കാൻ ശ്രമിച്ചതാ ,പറന്നപ്പോൾ കരച്ചിലു കേട്ടാണ് ഞാൻ നോക്കിയത് അങ്ങനെയാണ് ഞാൻ രക്ഷിച്ചത് അമ്മക്കിളി കുഞ്ഞിക്കിളിയെ കൂട്ടി സന്തോഷത്തോടെ പറന്നു പോയി . പിന്നെ ഒരിക്കലും കുഞ്ഞിക്കിളി അമ്മക്കിളിയോട് പറയാതെ എങ്ങോട്ടും പോയിട്ടില്ല

ദേവിക ബി
3 C ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ