ഓർമയിലൊരു പ്രഭാതം പൊട്ടി വിടരുമ്പോൾ
രൂപം മാറി ശീലം മാറി
ഭൂതലമാകെ മാറി
പന്ത് പോലൊരു പ്രതലത്തിന്മേൽ
നിറയെ വിഷക്കലുകളുമായി
പാരിലാകെ നിറഞ്ഞു, കൊറോണയെന്ന ദുർഭൂതം.
കോട്ടകൾ പാതകൾ എങ്ങും കൊട്ടിയടച്ചോരു
വിങ്ങിപ്പൊട്ടും അന്തരീക്ഷം
ഭീതിയെങ്ങും ഭീതി
ലോകമാകയാൽ ഭീതി നിറയും കരിദിനങ്ങളിൽ
ഇന്ത്യ തൻ ജാഗ്രത എങ്ങും മാതൃകയായി
സാനിറ്റിസറും ഹാൻഡ് വാഷും, മുഖം മൂടും കവചവും
ആട്ടിയകറ്റി കൊറോണ തൻ വിഷക്കാലുകളെ
ബ്രേക്ക് തെ ചെയിൻ യജ്ഞ്ഞം കേരളത്തിലും
സ്വയം മറന്നുപോയി സ്നേഹ സേവനം ചെയ്യും
ആരോഗ്യപ്രവർത്തകക്കൊരു കൂപ്പുകൈ.
ജാഗ്രതയെറുവാനേറെ പണിപ്പെടും
നിയമപാലകർക്കും കൂപ്പുകൈ
ലോകമാം തറവാട്ടിൽ, ഈ അതിജീവനം
കോറിയിട്ടൊരു ചരിത്ര രേഖയായെന്നും
വിളങ്ങീടാൻ അക്ഷീണം അധ്വാനിക്കും
അധികാരികൾക്കഭിവാദ്യങ്ങൾ.