21:26, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43026(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമിയാം മാതാവ് | color=4 }} <center> <poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിച്ചവെച്ചു നടന്നൊരാ നേരത്ത്-
തട്ടിത്തടഞ്ഞു വീഴാതെ കാത്തതും നീയേ...
സാരമില്ലുണ്ണി..ഇതാകുന്നു ജീവിതം-
എന്നു എന്നോടു മെല്ലെ നീ പറഞ്ഞതും.
ഹരിശ്രീ കുറിച്ചതും.. നിന്റെ ഈ വിരിമാറിൽ
ഓരോ വളർച്ചയും നിന്റെയീ കൺമുന്നിൽ
മാനത്തെ താരപോലെ എപ്പോഴും
ശേഭിച്ചിടാൻ പഠിപ്പിച്ചതും നീയേ..
എൻറെ സങ്കടങ്ങളിൽ നീ എന്നുമേ..
സ്വാന്തനമേകുവാൻ..ഓടി വന്നില്ലയോ...
എന്നും നിൻ വിരി മാറിൽ ഒരു കൊച്ചു-
പൈതലായ് തത്തിക്കളിക്കുവാനാണെന്റെ ആശയും.