വുഹാനിൽ നിന്നൊരു രോഗമെത്തി ഈ മാരി തൻ പേര് കോറോണയത്രെ പലവഴി പലരീതി പടർന്നു കേറി ലോകം വിറയ്ക്കും മാരിയത്രെ വായുവിലും ഹസ്തദാനത്തിലും പിന്നെ സമ്പർക്കത്തിലും മാരി പടർന്നു കേറി ഇതിന്റെ ചെറുത്തു നിൽപ്പിനായ് നാമിന്ന് വീട്ടിൽ ഒതുങ്ങി കൂടിടുന്നു ഇതിലൂടെ നമ്മളിൽ മാറ്റങ്ങൾ സൃഷ്ടിച്ച് അച്ഛനുമമ്മയും നമ്മളും ഒന്നിച്ച് പലരീതി സന്തോഷം പങ്കുവച്ചു പഴമയുടെ പുതുമ നാം കണ്ടറിഞ്ഞു അഞ്‌ജലി അനിൽകുമാർ വാർത്തകൾ പത്രങ്ങൾ എന്നിവ നമ്മളിൽ പ്രതിരോധശേഷി വളർത്തിടുന്നു ഇതിനെ നാം വേരോടെ പിഴുതെറിയും .