കുഞ്ഞിത്തവള തേടുന്നു വയലുകളെവിടെ ചങ്ങാതി പാടവരമ്പുകളെങ്ങു പോയി ചൊല്ലുക ചൊല്ലുക ചങ്ങാതി താളും,തകരയും മാന്നടിഞ്ഞു ഓണപ്പൂക്കളിൽ തുമ്പയില്ല കേരളനാടിനെന്തു പറ്റി കേരം തിങ്ങും നാടെവിടെ? വികസനത്തിൻ പേരുപറഞ്ഞു നമ്മുടെ നാട് മറഞ്ഞിടുന്നു ഉണരുക ഉണരുക ചങ്ങാതി പച്ചപുതപ്പു വിരിച്ചീടാൻ.