നിത്യസത്യതേജസ്സാലീ പ്രപഞ്ചശബ്ദവും
ഊഴിതൻ പ്രാർത്ഥനയും നിത്യനിദാനങ്ങളും
സർവ്വചരാചരങ്ങളത്രയും നിന്നെവാഴ്ത്തുന്നു പ്രകാശമേ....
നീയില്ലെങ്കിലും ഏകാന്തതീരത്തിൽ
ഏതോവിഭാദഗാനത്തിൽ അനുപല്ലവിയാവുന്നു ഞാൻ
അസ്വസ്ഥമാം അന്ധതയാവുന്നു ഞാൻ
ജീവിതമേ മണ്ണിനാഴങ്ങളിൽ വേറിടാനാവാതെ
വേരാഴ്ന്നു പോവുന്നു ഞാൻ
ഇലകൾ എല്ലാം കൊഴിയുന്നു പ്രകാശമേ
കായ്‌ഫലമില്ലാതെ പടരുന്നു പ്രകാശമേ
വീണ്ടും ഞാനെന്ന പടുവൃക്ഷം....
എന്റെ തീരമെത്തുംവരെ നിത്യവസന്തമാവുക
പാതയിൽ ജ്യോതിയാവുക
പരീക്ഷയിൽ കരുതലാവുക
പ്രകാശമേ നിന്നിലാണ് പ്രതീക്ഷയുടെ കടിഞ്ഞാൺ.