ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ചെറ‌ുത്ത‌ുനിന്നിടാം

ചെറ‌ുത്ത‌ുനിന്നിടാം

ഭയന്നിടില്ല നാം ,ചെറ‌ുത്ത് നിന്നീട‌ും

കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചീട‌ും

തളരാതെ കൈകൾ കോർത്ത്

ഒത്ത‌ുനിന്നീടാം , നമ‌ുക്ക് ഒത്ത‌ു നിന്നീടാം

ഭ‌ൂവിൽ നിന്നീ ഭീകരൻ നശിച്ചീട‌ും വരെ

ഇടയ്‌ക്കിടെ സോപ്പ് കൊണ്ട്

കൈ കഴ‌ുകീടേണം

മറയ്‌ക്കണം ത‌ുണി കൊണ്ട്

ത‌ുമ്മ‌ുമ്പോഴ‌ും ച‌ുമയ്‌ക്ക‌ുമ്പോഴ‌ും

ക‌ൂട്ടമായി പൊത‌ുസ്ഥലത്ത്

ഒത്ത‌ുചേരൽ നിറ‌ുത്തണം

അത്യാവശ്യത്തിന് പടുറത്തിറങ്ങ‌ുമ്പോൾ

മാസ്‌ക് ധരിക്ക‍ുക നിർബന്ധം.

അക്ഷയ എസ് വി
7 ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം