16:36, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpaulsghs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വീട്ടിലിരുന്നു മടുത്തു ഞങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തൊരു കൊറോണ കാലമിത്
വീട്ടിലിരുന്നു മടുത്തു ഞങ്ങൾ
കൂട്ടുക്കാരെ കാണാൻ കൊതിക്കുന്നൂ ഞങ്ങൾ
ആട്ടവും പാട്ടും മറന്നു ഞങ്ങൾ .
കൈയും മുഖവും കഴുകി ഞങ്ങൾ
മാസ്കും ധരിച്ചു നടന്നു ഞങ്ങൾ
എന്നിട്ടും പോവാത്തതെന്തേ കൊറോണ
എന്തൊരു കൊറോണ കാലമിത്
എന്നാലും സന്തോഷം ഞങ്ങൾക്കുണ്ട്
അച്ഛനും അമ്മയും വീട്ടിലുണ്ട്
ഞങ്ങൾക്കൊപ്പം കളിക്കുമവർ
എന്തൊക്കെയായാലും മടുത്തു ഞങ്ങൾ.