കരുണ കാണിക്കാത്തവർ
മനുഷ്യൻ,
പിഞ്ചു കുഞ്ഞിനെ നശിപ്പിക്കും
മനുഷ്യൻ,
സമ്പത്തിനാൽ സ്വയം മറക്കും
മനുഷ്യൻ,
വിശ്വാസചങ്ങലതൻ വലിച്ചെറിയുമീ
മനുഷ്യൻ,
ലോക മയക്കാഴ്ചകളെ മറയാക്കുന്നു
മനുഷ്യൻ,
അതിനായി, എത്തിയിതാ ലോകമെമ്പാടും
മനുഷ്യനെ ഇല്ലാതാക്കും മരുന്ന്,
മനുഷ്യ മനസ്സിൽ കരുണ ഉണർത്തും ഇവ,
വേദന എന്തെന്നറിയും,
അറിയിക്കും,
പ്രാണന്റെ വിലയറിയിക്കും മഹാമാരി
മനുഷ്യരെ ഒത്തുചേരാം നമുക്കൊന്നായി,
നമുക്കുവേണ്ടി, പിഞ്ചു മനസ്സുകൾക്കായി
കെയ്‌കോർക്കാം എന്നുമൊന്നായി.