15:25, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമമയെ സ്നേഹിക്ക കുഞ്ഞേ നിൻറെ
അമ്മത്തിരുമൊഴിയേയും
അമ്മിഞ്ഞ പാലൂട്ടിയാദ്യമെന്നുള്ളിലായ്
നന്മതൻ പൂമരം നട്ടതമ്മ
ആദ്യമായി അമ്മയെൻ കാതിൽ തൂകും
ആർദ്രമാം വാത്സല്യമായി
താലോലം പാടി താരാട്ടിൽ , നറു തേനും വയമ്പുമായ്
അമ്മയെൻ ദൈവമാണമ്മയെൻ ജീവനാ-
ണമ്മ തന്നെ എൻറെ ജീവിതവും
കുഞ്ഞികൈ രണ്ടിലും തരിവളയും കുഞ്ഞി-
കണ്ണിലായ് കൺമഷിയിട്ടു
പുഞ്ചിരി തൂകി എൻ അമ്മ നറു-
കൊഞ്ചലിൻ തേൻകണമായി
പാട്ടിൽ കരിമ്പു നീരായ്
വാക്കിൻ പൊരുളമൃതായി
കാലിടറാതെ നടത്തിയെന്നെ പിന്നെ അക്ഷര മുറ്റത്തു കൊണ്ടു നിർത്തി
ഉണ്ണാതുറങ്ങാതെ കുടെ നിന്നു
എൻറെ താങ്ങും തണലുമായ് എൻ
അമ്മ അമ്മത്തിരുമൊഴിയല്ലൊ
കുഞ്ഞേ നമ്മെയുണർത്തിയതെന്നും.