മഴയെത്തും മുൻപേ എൻ മനമാകെ കുളിർത്തു.. മാനസസാനുവിൽ ഓളങ്ങൾ തിരതല്ലി എനിക്കുമെൻ മാതാവാകുമാ ധരിത്രിക്കും പ്രിയയാണവൾ.. തുലാവർഷമേഘമെത്തി നോക്കുന്നൊരാ ഗിരിനിരകൾക്കകലെ നിന്നൊരു വിലാപഗാനം അതിനനുബന്ധമായെത്തി യെൻ വർഷം... എന്നുമെൻ പ്രിയതോഴിയാകുമെൻ വർഷം. എന്നോടെന്തോ മൊഴിയുവാനായെൻ വാതിൽ പടിമേലെന്നെയും കാത്തു നിന്നീടുടുന്നിതാ....