സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണയും വ്യാജവാർത്തകളും

15:10, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയും വ്യാജവാർത്തകളും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും വ്യാജവാർത്തകളും

കോറോണക്കെതിരെയുള്ള മരുന്നുകൾ കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞാന്മാർ പ്രയാസപ്പെടുന്ന ഈ അവസരത്തിലും ചില വാട്സ്ആപ്പ് ഡോക്ടർ മ്മാർ ഒറ്റമൂളികൾ പ്രെചരിപ്പിക്കുകയാണ്. ഇവർ പറയുന്നതോ തികച്ചും കള്ളം.ലോകത്തിലെ ഓരോ മനുഷ്യ മനസ്സുകളും വിമാനത്തിൽ ലോകം ചുറ്റുന്നവർ മുതൽ മണ്ണിനെ ചേർത്ത് പിടിച്ച് പുണരുന്നവർ വരെ ഒരേ മനോഭാവത്തോടെ ഒരേ രീതിയിൽ ഒരേ പ്രാർത്ഥനയോടെ കൊറോണ എന്ന മഹാ മാരിയെ ചുട്ടെരിക്കുകയാണ് .ഇതിനുവേണ്ടി നമ്മളെ മനസ്സറിഞ്ഞു നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒരു കൂട്ടം ആരോഗ്യപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധ സേവന സംഘങ്ങളും നമുക്ക് ചുറ്റുമുണ്ട്. അവർ നിരവധി നിർദ്ദേശങ്ങൾ നമുക്ക് നൽകുന്നുണ്ട്. എന്നാൽ അവയ്ക്ക് ഒരു വിലയും നൽകാതെ എവിടെയായിരുന്ന് മന്ത്രജാലം കാണിക്കുന്ന കഴുകന്മാരെ അനുസരിക്കുകയാണ് മറ്റുചിലർ. ഓരോ ദിവസം പിന്നിടുമ്പോഴും ലോകം മുന്നോട്ടു തന്നെയാണ് പോകുന്നത് എന്നാൽ ചിലരുടെ ബുദ്ധി ശൂന്യതയും തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവില്ലായ്മയും മറ്റുള്ളവരെക്കൂടി അപകടത്തിലേക്ക് ഉൂന്നി വലിക്കുകയാണ്. പ്രിയ സോദരെ ഒന്നും കാണാതെയും കേൾക്കാതെയും തന്നെയും മറ്റൊരാളെയും അപകടത്തിലേക്ക് വലിച്ചിടാതെ വാർത്തയുടെ സത്യാവസ്ഥ അറിഞ്ഞ് ശരിയായ പ്രചാരണങ്ങ ളും നിർദ്ദേശങ്ങളും മാത്രം അയക്കുക. ഓർക്കുക. നിങ്ങളുടെ ഒരു കൈയ്യബദ്ധം കാരണം ഒരു സമൂഹം തന്നെ ഏറ്റുവാങ്ങേണ്ടി വരും. അതിനാൽ കൊറോണ യോടൊപ്പം വ്യാജപ്രചരണങ്ങൾ ക്കെതിരെയും നമുക്ക് ചേർന്ന് നിൽക്കാം..

ഐശ്വര്യ കുമാരി
9 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം