രോഗപ്രതിരോധം
"ഒരു രോഗം നമ്മുടെ ശരീരത്തിൽ കയറാൻ എളുപ്പമാണ് , പക്ഷെ അതിനെ അതിജീവിക്കുന്നത് അത്ര എളുപ്പമല്ല"
അതിനായി നമ്മൾ കരുതലോടെ ഇരിക്കണം
ആദ്യം വ്യക്തി ശുചിത്വം , പരിസ്ഥിതി ശുചിത്വം എന്നിവയെ പറ്റി മനസ്സിലാക്കിയിരിക്കണം വ്യക്തി ശുചിത്വമെന്നാൽ നമ്മുടെ തന്നെ ശുചിത്വം തന്നെയാണ് . കഴിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകുക, ദിവസം രണ്ട് തവണ കുളിക്കിക്കുക, പല്ല് തേയിക്കുക, വൃത്തിയായ വസ്ത്രം ധരിക്കുക, മൂടിവച്ച ഭക്ഷണം മാത്രം കഴിക്കുക ........
പരിസ്ഥിതി ശുചിത്വം എന്നാൽ നമ്മുടെ ചുറ്റുപാടുമുളള വൃത്തിയാണ്. അതിലുപരി പ്രകൃതി സംരക്ഷണവും,പത്രങ്ങളിൽ കെട്ടികിടക്കുന്ന വെള്ളം കളയുകയും, പൊതു സ്ഥലങ്ങളിൽ ചവറിടരുത്,നദികളും പുഴകളും മലിനമാക്കരുത്, മരങ്ങൾ നടുക ..... അങ്ങനെ നീളുന്നു.
ഇതു കൂടാതെ പോഷകാഹാരം കഴിക്കുക,കൃത്യമായ വ്യായമം, എന്നിവ നമ്മുടെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കും
രോഗപ്രതിരോധ ശക്തി വർധിപ്പിച്ചു കൊണ്ട് ആരോഗ്യം സംരക്ഷിക്കുക......
|