14:22, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പേടി സ്വപ്നം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനവരാശി തൻ ചിന്തകളിൽ പേടി സ്വപ്നമാകുന്നു കൊറോണ
കണ്ടില്ല കേട്ടില്ല എന്നു കരുതിയവർ ഒക്കെയും അറിയുന്നു എല്ലാം
നമ്മുടെ നാടല്ല എന്നു കരുതി കാണണ്ട കേൾക്കണ്ട
എന്നു കരുതി മാറിയവരാണു പലരും
അങ്ങനെയങ്ങനെ ഒരോരുത്തരെയും തേടിപ്പിടിക്കുന്നു കോവിഡ്
നാളെയെന്നില്ല ഇന്നന്നില്ലാതെ ഓടുന്നു ചാടുന്നു പലരും ജീവന്റെ പ്രാണവായുവിനായി.
ഞാനെന്നും നീയെന്നും ചൊല്ലിയവരൊക്കെയും നമ്മളൊന്നെന്ന് ഓതുവാൻ തുടങ്ങി
പണവും പദവിയും കൊണ്ട് സ്വാർത്ഥരായി നിന്നവരൊക്കെയും
തൻ ചിന്തകൾ വിഢിത്തം എന്നറിയുന്നു.
ഒരു നാൾ പോലും വീട്ടിൽ ചിലവഴിക്കാത്തവർ
നാളുകളായി വീടുകളിൽ കഴിയുന്നു.
റോഡിൽ വാഹനങ്ങളില്ല അന്തരീക്ഷ മലിനീകരണമല്ല
പുഴയിൽ ചപ്പുചവറുകൾ എറിയുന്നില്ല
കുട്ടികൾ ഹോട്ടൽ ഭക്ഷണം വേണമെന്നു പറയുന്നില്ല.
ആഡംബര കല്യാണമില്ല പൊങ്ങച്ചമില്ല.
അസൂയയില്ല, അഹങ്കാരമില്ല,
പരാതിയില്ല, പരിഭവവുമില്ല,
യാചകരില്ല, നീചകരില്ല
നാട്ടുകാർ ഒത്തുകൂടിയില്ലെങ്കിലും വീട്ടുകാർ ഒത്തുകൂടി
ഓർക്കുക കോവിഡ് എന്ന മഹാമാരി
നീ വന്നു നഷ്ടപ്പെട്ട ജീവനു പകരമായി
ലോകമൊന്നെന്ന ചിന്തയിൽ കഴിയുന്നു
ഓർക്കുക നീ ;നീയായി മാറിയ പേടി സ്വപ്നത്തെ
നാളെ നിന്റെ പേടി സ്വപ്നമായി മാറും മനുഷ്യർ