കൂകൂ കുയിലേ...കുയിലമ്മേ നിൻ കൂ...കൂ...പാട്ടൊന്നു പാടിത്തരൂ... വാ...വാ...മാമരച്ചില്ലമേൽ നിന്നിളം ചുണ്ടിലെക്കൊഞ്ചൽ കാട്ടിത്തരൂ... താ...താ...കുയിലേ കരിങ്കുയിലേ നിൻ മിഴിയിലെ കാഴ്‍ചയിൽ പങ്കുതരൂ... ഓഹോ...കുയിലേ നിൻ ചെറുമുട്ടകൾ നിന്നുടെ കൂട്ടിലൊളിപ്പിക്കൂ... ആഹാ...കുഞ്ഞിൻ ഓമനനാദം... ആരാരും അതു കേൾക്കേണ്ട അയ്യോ...കോവിഡു നാടാകെപ്പനി നീ നിൻ കൂട്ടിലിരുന്നോളൂ... കൂ കൂ...കുയിലേ കുയിലമ്മേ നിൻ കൂ..കൂ..പാട്ടൊന്നു പാടിത്തരൂ... പാടിത്തരൂ.....!