13:52, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഹരിതം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി, നീ മനോഹരീ
നിനക്കെന്നും യുവത്വം
പ്രകൃതിജന്യമല്ലോ ഈ ലോകമാകെ
ഉതുങ്ങാശൃംഗം മുതൽ പുല്മേട്ടിൽ
വരെ നീ നിൻ ശോഭ ചൊരിയുന്നു.
ഉഷസിന്റെ യശസ്സും തേജസ്സും നിൻ
ഉജ്ജ്വലത തൻ മുഖവുര
നിന്നെ തഴുകുന്ന മന്ദമാരുതനും
അതേറ്റു പുഞ്ചിരിക്കുന്ന മലരുകളും
മലരിൻ മധു നുകരുന്ന വണ്ടുകളും
ആഹാ നിനക്കെന്തു ശോഭ
പ്രകൃതി, നീ മോഹിനീ.........
പ്രകൃതി നീ എന്നും പവിത്രം
പ്രകൃതി നീ എന്നും ദീപ്തം.